ന്യൂസിലൻഡ് ആക്രമണത്തിന് പിന്നിൽ ഓസ്ട്രേലിയക്കാരൻ


 

ന്യൂസിലൻഡ് നഗരമായ ക്രൈസ്റ്റചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പ് നടത്തിയത് ഓസ്ട്രേലിയൻ പൗരനാണെന്ന വിവരം പുറത്ത്. ബ്രണ്ടൻ ടാറന്‍റ് (28) ആണ് നരനായാട്ടിന് പിന്നിൽ. അതേസമയം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 50 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അക്രമി ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഹെഗ്‌ലി പാർക്കിലെ പള്ളിയിൽ സൈനികന്‍റെ വേഷത്തിലെത്തിയ ആയുധധാരി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

രാജ്യത്തിന്‍റെ കറുത്ത ദിനം എന്നാണ് ആക്രമണത്തോട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പ്രതികരിച്ചത്. സംഭവം ഭീകരാക്രമണമാണെന്നും അവർ സ്ഥിരീകരിച്ചു.

You might also like

Most Viewed