ഫ്രാൻസ് മസൂദ് അസറിന്‍റെ ആസ്തികൾ മരവിപ്പിച്ചു


 

പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ തങ്ങളുടെ രാജ്യത്തുള്ള ആസ്തികൾ മരവിപ്പിക്കാൻ ഫ്രാൻസ് തീരുമാനിച്ചു. മസൂദ് അസറിനെ യു.എൻ രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞതിനു പിന്നാലെയാണ് കർശന നിലപാടുമായി ഫ്രാൻസ് രംഗത്തെത്തിയത്. ഫ്രഞ്ച് ആഭ്യന്തര, ധനകാര്യ, വിദേശകാര്യ വകുപ്പുകൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. ഭീകര പ്രവർത്തനം നടത്തുന്നരെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്‍റെ പട്ടികയിൽ മസൂദിന്‍റെ പേര് ചേർക്കാൻ ഇടപെടുമെന്നും ഫ്രാൻസ് അറിയിച്ചു. 

You might also like

Most Viewed