റോഹിങ്ക്യൻ വിദ്യാർത്‍ഥികളുടെ സ്വപ്നങ്ങൾക്ക് ബംഗ്ലാദേശ് സർ‍ക്കാർ കരിനിഴൽ വീഴ്ത്തി


 

കുട്ടികൾ‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എൻ നിർദേശം നിലനില്‍ക്കെ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്‍ഥികൾ രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ്. ബംഗ്ലാദേശ് സർക്കാറിന്റെ വിലക്ക് ലംഘിച്ചാണ് അഭയാർത്‍ഥി ക്യാന്പുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ പ്രവർത്തിക്കുന്നത്. സെക്കന്ററി തലം വരെയുള്ളതാണ് ഈ താത്കാലിക സ്ഥാപനങ്ങൾ‍. എൻ.ജി.ഒകളുടെ സഹായത്തോടെ പ്രവർ‍ത്തിക്കുന്ന ഈ സ്ഥാപനങ്ങൾ പോലും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. 

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നില്‍ക്കുന്ന 5000ത്തിലേറെ വിദ്യാർത്ഥികളാണ് രാജ്യത്തെ അഭയാർത്ഥി ക്യാന്പുകളിൽ കഴിയുന്നത്. സർ‍ക്കാറിന്റെ മനുഷ്യത്വ രഹിതമായ നിലപാട് മൂലം ഇവരുടെ തുടർ വിദ്യാഭ്യാസം വഴിമുട്ടിയ അവസ്ഥയിലാണ്.

അതേസമയം അഭയാർത്‍ഥികളെ സ്വീകരിക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം കുട്ടികൾ‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. 

You might also like

Most Viewed