അപൂർവ രോഗത്തെ തുടർന്ന് മുഷറഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


 

പാകിസ്ഥാനിലെ മുൻ സൈനിക ഭരണാധികാരി പർവേസ് മുഷറഫിനെ (75) നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ദുബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാനിൽ രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്ന മുഷറഫ് 2016 മാർച്ച് മുതൽ ദുബൈയിലാണ്. അമിലോയിഡോസിസ് എന്ന അപൂർവ രോഗം മൂലം നടക്കാനോ നിൽക്കാനോ കഴിയാത്ത മുഷറഫിന് 5, 6 മാസത്തെ ചികിൽസ വേണ്ടിവരും.

You might also like

Most Viewed