വിവാദ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദി അറസ്റ്റിൽ. ലണ്ടനിലാണ് മോദി അറസ്റ്റിലായത്. ഇന്ന് തന്നെ മോദിയെ കോടതിയിൽ ഹാജരാക്കും. നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറന്‍റ് നിലനിന്നിരുന്നു. വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഈ മാസം 25നു മോദിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യപ്രകാരമാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എൻ‌ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ നല്കിയത്. 2018ൽ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണു നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്. ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഏതാനും ദിവസം മുന്പ് പുറത്തുവന്നിരുന്നു.

You might also like

Most Viewed