ക്രൈസ്റ്റ്ചർ‍ച്ച് മോസ്‌ക് ഭീകരാക്രമണം; ന്യൂസിലാൻ‍ഡിൽ‍ തോക്കിന് നിരോധനം


വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചർ‍ച്ചിലെ രണ്ട് മോസ്‌കുകളിലായി നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ‍ ന്യൂസിലാന്‍ഡിൽ‍ തോക്കുകളുടെ വിൽ‍പ്പന നിരോധിച്ചു. പ്രഹരശേഷി കൂടിയ കൈത്തോക്കുകളും സെമി ഓട്ടോമാറ്റിക്ക് തോക്കുകളുടേയും വിൽ‍പ്പനയാണ് അടിയന്തിരമായി നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർ‍ഡോറാണ് ഉത്തരവിട്ടിരിക്കുന്നത്. 

നിരോധനം നിലവിൽ‍ വരുന്നതിന് മുന്‍പ് വലിയതോതിൽ‍ വാങ്ങി സൂക്ഷിക്കാന്‍ സാധ്യതയുള്ളതിനാൽ‍ അത് തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതോടെതോക്കുകൾ‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായി വരും. വൈകാതെ ജനങ്ങളുടെ കൈകളിൽ‍ ഉള്ള തോക്കിനും നിരോധനം ബാധകമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തെ സമാധാനത്തിന്റെ രാജ്യം എന്നറിയപ്പെട്ടിരുന്ന ന്യൂസിലാന്‍ഡിൽ‍ ഇത്തരത്തിൽ‍ കൊലപാതകങ്ങൾ‍ കുറവായി മാത്രമാണ് നടക്കാറുള്ളത്. എന്നാൽ‍, ക്രൈസ്റ്റ്ചർ‍ച്ചിലെ മോസ്‌കിലെ ആക്രമണം ലോക രാജ്യങ്ങൾ‍ക്കിടയിൽ‍ ഞെട്ടലുണ്ടാക്കി. സാധാരണക്കാർ‍ക്കിടയിൽ‍ തോക്കുകൾ‍ തിരികെ വാങ്ങുന്നതിനുള്ള പ്രത്യേക പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകൾ‍ തിരികെ നൽ‍കിയാൽ‍ അതിന് ആവശ്യമായ പണം നൽ‍കുന്നതാണ് പദ്ധതി.

തോക്ക് തിരികെ നൽ‍കുന്നതിനുള്ള സമയപരിധി അവസാനിച്ചിട്ടും തിരികെ ഏൽ‍പ്പിക്കാത്തപക്ഷം പിഴയും തടവും വിധിക്കും.

You might also like

Most Viewed