ഖസാക്കിസ്ഥാൻ പ്രസിഡണ്ടായി കാസിം ജൊമാർ‍ട്ട് ടൊക്കയേവ് സ്ഥാനമേറ്റു


ഖസാക്കിസ്ഥാൻ  പ്രസിഡണ്ടായി കാസിം ജൊമാർ‍ട്ട് ടൊക്കയേവ് സ്ഥാനമേറ്റു. ഖസാകി‌സ്ഥാനിലെ മുതിർ‍ന്ന നേതാവും പ്രസിഡണ്ടുമായിരുന്ന നൂർ സുൽത്താൻ നാസർ‍ബായേവ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ട് അധികാരമേറ്റത്. അധികാരമേറ്റ ശേഷം തലസ്ഥാന നഗരത്തിന് മുൻ‍ പ്രസിഡണ്ടിന്‍റെ പേര് നൽകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

മൂന്ന് പതിറ്റാണ്ടായി ഖസാകിസ്ഥാൻ‍ പ്രസിഡണ്ടും രാജ്യത്തെ ഉന്നത നേതാക്കളിലൊരാളുമായ നൂർ സുൽത്താൻ നാസർബായേവ് ചൊവ്വാഴ്ചയാണ് തന്‍റെ രാജി പ്രഖ്യാപിച്ചത്. ഇതേ തുർന്നാണ്് നിര്‍ണ്ണായക നീക്കത്തിലുടെ തന്‍റെ പിൻഗാമിയായി കാസിം ജൊമാർട്ട് ടൊക്കായേവിനെ കസാക്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഖസാകിസ്ഥാൻ ഭരണഘടനാ പ്രകാരം 2020 വരെയാണ് പ്രസിഡണ്ടിന്‍റെ കാലാവധി. അതു വരെ ടൊക്കയേവ് പ്രസിഡണ്ടായി തുടരും.

You might also like

  • KIMS

Most Viewed