ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്ന് ബ്രിട്ടൺ


 

ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യൻ യൂണിയന് കത്തയച്ചു. യൂണിയൻ വിടുന്നത് ദീർഘകാലത്തേക്ക് നീട്ടിവെക്കാനാകില്ലെന്ന് മേ പാർലമെന്റിനെ അറിയിച്ചു. ബ്രെക്സിറ്റിന്റെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും കലാപത്തിലേക്കും നയിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സമയം നീട്ടുന്ന കാര്യത്തിൽ നാളെയാണ് യൂറോപ്യൻ യൂണിയൻ തീരുമാനമെടുക്കുക.

വിടുതൽ കരാറിന് എം.പിമാരുടെ പിന്തുണ ലഭിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ഡൊണാൾഡ് ടസ്കിന് കത്തയച്ചത്. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ആവശ്യം. എന്നാൽ ജൂൺ 30ന് അപ്പുറം നീട്ടുക സാധ്യമല്ലെന്ന് മേ പാർലമന്റിനെ അറിയിച്ചു.

You might also like

  • KIMS

Most Viewed