ഭീകരസംഘടനകൾ‍ക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാനോട് യു.എസ് ആഹ്വാനം ചെയ്തു


 

തീവ്രവാദത്തിനെതിരെ ഫലപ്രദവും ശക്തവുമായ നടപടിയെടുക്കാൻ പാകിസ്ഥാനോട് ആഹ്വാനം ചെയ്ത് യുഎസ്. ഇന്ത്യയ്ക്കെതിരെ ഇനിയും ഒരു ഭീകരാക്രമണം ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും അമേരിക്ക അടങ്ങിയിരിക്കില്ലെനും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി. സ്വന്തം മണ്ണിൽ വേരോട്ടമുളള ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ തീവ്രവാദി സംഘടനകൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ലോകരാഷ്ട്രങ്ങൾ പാകിസ്ഥാനിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

ഭീകരർക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും ഇന്ത്യയിൽ ഇനിയും ആക്രമണം ഉണ്ടാവുകയും ചെയ്താൽ അതിർത്തിയിൽ ഇന്ത്യ − പാക് സംഘർഷത്തിന് വഴി വയ്ക്കും. ഇത് രണ്ടു രാജ്യങ്ങൾക്കും ഭീഷണിയുമാണെന്നും വൈറ്റ് ഹൗസ് പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തു. മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിനെയും അമേരിക്ക അപലപിച്ചിട്ടുണ്ട്.

You might also like

Most Viewed