ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യം യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു


 

ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യൻ‍ യൂണിയൻ അംഗീകരിച്ചു. മേയ് 22−നുള്ളിൽ ബ്രക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാൻ യൂറോപ്യൻ നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ‍ യൂണിയന് കത്തയച്ചത്. ജൂണ്‍ 30 വരെ നീട്ടണമെന്നാണ് മേ ആവശ്യപ്പെത്. എന്നാൽ മെയ് അവസാനത്തിൽ യൂറേപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മെയ് 22 എന്ന പുതിയ സമയം ബ്രിട്ടൻ കൊടുത്തത്. അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേൽ ബ്രിട്ടൻ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് വിജയിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ.

വോട്ടെടുപ്പിൽ‍ ജയിക്കാനാവശ്യമായ കാര്യങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും തെരേസ മേ യൂറോപ്യൻ യൂണിയൻ‍ യോഗത്തിന് ശേഷം വ്യക്തമാക്കി. 

You might also like

Most Viewed