ഹാക്കിംഗ് ഭീഷണി; ഇ-മെയിൽ അക്കൗണ്ടുകൾക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്


 

സാൻ ഫ്രാൻസിക്കോ: ഇ-മെയിൽ അക്കൗണ്ടുകളെ ബാധിക്കാൻ സാധ്യതയുള്ള ഹാക്കിംഗ് ഭീഷണി സംബന്ധിച്ച് മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്കു മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഇ-മെയിലിലൂടെയാണ് മൈക്രോസോഫ്റ്റിന്‍റെ നോട്ടിഫിക്കേഷൻ എത്തിയത്. ഹാക്കിംഗ് സംഭവിച്ചാൽ ഇ-മെയിൽ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങൾ, ഇ-മെയിൽ അഡ്രസുകൾ, ഫോൾഡർ പേരുകൾ, ഇ-മെയിലിന്‍റെ സബ്ജക്ട് ലൈനുകൾ എന്നിവ നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ഇ-മെയിലിൽ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും ഫയലുകളും വായിക്കാനോ കാണാനോ കഴിയില്ല. ജനുവരി ഒന്നുമുതൽ മാർച്ച് 28 വരെ ഹാക്കിംഗ് സംഭവിക്കാം എന്നു പറയുന്ന മുന്നറിയിപ്പിൽ നിലവിൽ എത്ര അക്കൗണ്ടുകളെ ഹാക്കിംഗ് ബാധിച്ചിട്ടുണ്ട് എന്നതു വ്യക്തമാക്കിയിട്ടില്ല.

You might also like

Most Viewed