സുഡാനില്‍ സൈനിക ഭരണ സമിതിയുടെ തലവനായി അബ്ദുല്‍ ഫതാഹ് അബ്ദുറഹ്മാന്‍ ബുര്‍ഹാന്‍ അധികാരമേറ്റു


രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ ഇടക്കാല സൈനിക ഭരണ സമിതിയുടെ തലവനായി സൈനിക ജനറല്‍ അബ്ദുല്‍ ഫതാഹ് അബ്ദുറഹ്മാന്‍ ബുര്‍ഹാന്‍ അധികാരമേറ്റു. പ്രതിരോധ മന്ത്രിയായിരുന്ന അവദ് മുഹമ്മദ് ബിന്‍ ഔഫ് ഇടക്കാല സൈനിക ഭരണ സമിതിയുടെ തലവനായി സത്യ പ്രതിജ്ഞ ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കും മുന്‍പ് രാജിവച്ചിരുന്നു. അതിനു ശേഷമാണ് സൈനിക ജനറല്‍ അബ്ദുല്‍ ഫതാഹ് അബ്ദുറഹ്മാന്‍ ബുര്‍ഹാന്‍ തല്‍സ്ഥാനത്ത് നിയമിതനായത്. രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ഫ്യൂ പിന്‍വലിക്കുമെന്നും ജയിലിലുള്ള സമരക്കാരെ വിട്ടയക്കുമെന്നും ബുര്‍ഹാന്‍ പറഞ്ഞു.

 

സമരനേതാക്കളുമായ ബുര്‍ഹാന്‍ ചര്‍ച്ച നടത്തി.  കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഡാനിൽ പ്രസിഡന്റ് ഉമർ അൽ ബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചത്.സൈന്യം 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ജനകീയ സർക്കാർ വരണമെന്നും സൈനിക ഭരണം അനുവദിക്കില്ലെന്നും മുദ്രാവാക്യമുയര്‍ത്തി ജനങ്ങള്‍ പ്രക്ഷോഭം തുടരുകയാണ്.

 
 

You might also like

Most Viewed