ഈസ്റ്റർ‍ പ്രാർ‍ഥനയ്ക്കിടെ ശ്രീലങ്കയിലെ പള്ളികളിൽ‍ സ്‌ഫോടനം


 

കൊളംബോ: ഈസ്റ്റർ‍ പ്രാർ‍ഥനയ്ക്കിടെ ശ്രീലങ്കയിലെ രണ്ടു പള്ളികളിലടക്കം അഞ്ചിടങ്ങളിൽ‍ സ്ഫോടനം. 80ൽ‍ അധികം പേർ‍ക്ക് പരിക്കേറ്റതായാണ് റിപ്പോർ‍ട്ട്. സെന്റ് ആന്റണീസ് പള്ളിയിലും കാട്നയിലെ മറ്റൊരു ദേവാലയത്തിലുമാണ് സ്ഫോടനം ഉണ്ടായത്.  അതിനിടെ ഷാൻ‍ഗ്രി−ലാ, കിങ്സ്ബറി തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങൾ‍ നടത്തതായി റിപ്പോർ‍ട്ടുണ്ട്.

article-image

സ്‌ഫോടനങ്ങളിൽ‍ 25 പേർ‍ മരിച്ചതായും 500 പേർ‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർ‍ട്ടുകളുണ്ട്. 80 ഓളം പേരെ കൊളംബോയിലെ നാഷണൽ‍ ആശുപത്രിയിൽ‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

You might also like

Most Viewed