ഇറാൻ അധിനിവേശത്തിന് പദ്ധതിയുമായി അമേരിക്ക


 

 

വാഷിംഗ്ടൺ ഡിസി: 1,20,000 സൈനികരെ അയച്ച് ഇറാനിൽ അധിനിവേശം നടത്താനുള്ള പദ്ധതി അമേരിക്കൻ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനു കൈമാറി. 2003ൽ ഇറാക്കിൽ അധിനിവേശം നടത്താനും ഇത്രയും സൈനികരെയാണ് ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുത്തേക്കാം. അധിനിവേശ പദ്ധതി സംബന്ധിച്ച റിപ്പോർട്ടിനോടു പ്രതികരിക്കാൻ ഷനഹാന്‍റെ ഓഫീസ് തയാറായില്ല. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്നും ദേശീയ സുരക്ഷാ സമിതി വക്താവ് ഗാരറ്റ് മാർക്വിസ് പറഞ്ഞു. 

ഇറാൻ എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാൻ തുനിഞ്ഞാൽ അതു വലിയ അബദ്ധമായിരിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സൈന്യത്തെ അയയ്ക്കാൻ പദ്ധതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

You might also like

Most Viewed