ഗൾഫ് വീണ്ടും യുദ്ധഭീതിയിലേയ്ക്ക് : പൗരൻമാരോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ട് അമേരിക്ക


ബാഗ്ദാദ് : ഇറാൻ അമേരിക്ക ബന്ധം വഷളാവുന്നതിന്റെ സൂചനയായിഇറാഖിൽ താമസിക്കുന്ന തങ്ങളുടെ പൗരൻമാരോട് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടതോടെ ഗൾഫ് മേഖല വീണ്ടും യുദ്ധ ഭീതിയിലേയ്ക്ക്. അടിയന്തര ആവശ്യത്തിന് വേണ്ടവർ മാത്രം രാജ്യത്ത് നിൽക്കാനാണ് ഇറാഖിലെ അമേരിക്കൻ എംബസിയുടെ വെബ് സൈറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.  യു.എ.ഇ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം നാല് കപ്പലുകൾക്ക് നേരെ അക്രമമുണ്ടായെന്ന വാർത്തയെ തുടർന്ന് അമേരിക്ക സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു അറിയിപ്പ് വന്നിരിക്കുന്നത്
 
ബാഗ്ദാദിലേയ്ക്കുള്ള അമേരിക്കൻ പൗരൻമാരുടെ സാധാരണ വിസ സേവനങ്ങൾ ഇവിടെയുള്ള അമേരിക്കൻ എംബസി താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.  മധ്യപൂർവേഷ്യയിലെ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെ ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കി വരികയാണ് എന്ന സൂചനയാണ് പുതിയ തീരുമാനത്തിലൂടെ പുറത്ത് വരുന്നത് എന്ന ഊഹം ശക്തമാണ്.  

You might also like

Most Viewed