ബ്രിട്ടീഷ്മന്ത്രി ആൻഡ്രിയാ ലീഡ്സം രാജിവച്ചു


ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയുടെ പുതുക്കിയ ബ്രെക്സിറ്റ് ബില്ലിനു പിന്തുണ നൽകാനാവില്ലെന്നു വ്യക്തമാക്കി കാബിനറ്റ് മന്ത്രി ആൻഡ്രിയാ ലീഡ്സം രാജിവച്ചു. രാജിവയ്ക്കാൻ വിസമ്മതിച്ചാൽ മേയെ പുറത്താക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാൻ ഒരു സംഘം കൺസർവേറ്റീവ് എം.പിമാർ തീരുമാനിച്ച സാഹചര്യത്തിൽ മേയുടെ രാജിയും ആസന്നമാണെന്നാണു സൂചന. മൂന്നുവട്ടം മേയുടെ ബ്രെക്സിറ്റ് കരാർ പാർലമെന്‍റ് തള്ളിക്കളഞ്ഞതാണ്. പുതുക്കിയ നാലാം കരാർ പാസാക്കിയാൽ രാജിവയ്ക്കാമെന്നു മേ നേരത്തേ വാഗ്ദാനം ചെയ്തതുമാണ്. 

ഇന്നലെ ബ്രെക്സിറ്റ് ബിൽ പ്രസിദ്ധീകരിക്കാനും ജൂൺ മൂന്നിന് ആരംഭിക്കുന്ന ആഴ്ചയിൽ പാർലമെന്‍റിൽ വോട്ടെടുപ്പു നടത്താനുമായിരുന്നു മേ പദ്ധതിയിട്ടത്. എന്നാൽ മന്ത്രി ലീഡ്സം രാജിവച്ച സാഹചര്യത്തിൽ ബിൽ അവതരണ തീയതി നീട്ടിവച്ചു. ലീഡ്സമായിരുന്നു ബിൽ അവതരിപ്പിച്ചു പ്രസംഗിക്കേണ്ടിയിരുന്നത്. 

You might also like

Most Viewed