മോദിയെ ഇമ്രാൻഖാൻ അഭിനന്ദിച്ചു


 

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പൊതു തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. മേഖലയിലെ സമാധാനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെയും സഖ്യ കക്ഷികളുടെയും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയുടെ സാമാധത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കുമായി അദ്ദേഹത്തിനൊപ്പം ഒരുമിച്ചു പ്രവർ‌ത്തിക്കുമെന്ന് ഖാൻ ട്വീറ്റ് ചെയ്തു. മോദിയുടെ പാർട്ടി അധികാരത്തിലെത്തിയാൽ സമാധാന ചർച്ചകൾക്കുള്ള അവസരമുണ്ടെന്നും കാഷ്മീർ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ഏപ്രിലിൽ ഖാൻ പറഞ്ഞിരുന്നു.

You might also like

Most Viewed