പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു


 

പാകിസ്ഥാൻ ഇന്നലെ ആയിരത്തഞ്ഞൂറു കിലോമീറ്റർ ദൂരപരിധിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഈ മിസൈലിന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എത്താനുള്ള കഴിവ് ഉണ്ട്. ശഹീൻ−2 മിസൈലിന്‍റ പരീക്ഷണം വിജയപ്രദമായിരുന്നുവെന്ന് പാക് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ അറേബ്യൻ സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചു. 

സൈന്യത്തിലെ സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സിലെ മുതിർന്ന ഓഫീസർമാരും എഞ്ചിനിയർമാരും ശാസ്ത്രജ്ഞരും മിസൈൽ പരീക്ഷണം വീക്ഷിച്ചു. മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രസിഡണ്ട് ആരിഫ് അൽവിയും പ്രധാനമന്ത്രി ഇമ്രാൻഖാനും അഭിനന്ദിക്കുകയും ചെയ്തു.

You might also like

Most Viewed