പ്രമുഖ ബാലസാഹിത്യകാരി ജൂഡിത്ത് കെർ അന്തരിച്ചു


 

പ്രമുഖ ബാലസാഹിത്യകാരി ജൂഡിത്ത് കെർ (95) അന്തരിച്ചു.  ജൂതവംശജയായ ജൂഡിത്ത് ബർലിനിലാണ് ജനിച്ചത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറുകയായിരുന്നു. ‘ദ ടൈഗർ ഹു കേം റ്റു റ്റീ’ ‘വെൻ ഹിറ്റ്‌ലർ സ്റ്റോൾ പിങ്ക് റാബിറ്റ്’ തുടങ്ങിയവയാണ് പ്രമുഖ കൃതികൾ. 1933ലെ ഈ ഒളിച്ചോട്ടമാണ് ‘വെൻ ഹിറ്റ്‌ലർ സ്റ്റോൾ പിങ്ക് റാബിറ്റ്’ എന്ന പുസ്തകത്തിന്‍റെ പ്രമേയം. 

1968 ൽ പുറത്തിറക്കിയ ‘ദ ടൈഗർ ഹു കേം റ്റു റ്റീ’ അന്പതു ലക്ഷത്തിലധികം പ്രതികൾ വിറ്റു പോകുകയും 30 ഭാഷകളിലേക്കു തർജമ ചെയ്യുകയുമുണ്ടായി. മകൾക്കുവേണ്ടി തയാറാക്കിയ ഈ കഥ പിന്നീട് പുസ്തകമാക്കുകയായിരുന്നു.

You might also like

Most Viewed