ഇറാൻ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


 

ഇറാൻ അമേരിക്ക തർ‍ക്കം നിലനിൽ‍ക്കെ ഇറാൻ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യങ്ങൾ‍ കൂടിക്കാഴ്ചയിൽ‍ ചർ‍ച്ചയായതായി സൂചനയുണ്ട്. പാകിസ്ഥാനിൽ‍ രണ്ട് ദിവസത്തെ സന്ദർ‍ശനത്തിനായാണ് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫെത്തിയത്.

അടുത്തയാഴ്ച സൗദി അറേബ്യയുടെ നേതൃത്വത്തിൽ‍ നടക്കുന്ന അറബ് ലീഗ് യോഗത്തിൽ‍ ഇറാന്‍ അമേരിക്ക വിഷയം ചർ‍ച്ചയാകാനിരിക്കെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർ‍ശനം. തർ‍ക്ക വിഷയത്തിൽ‍ പിന്തുണ നൽ‍കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായാണ് സൂചന. വ്യാഴാഴ്ച ഇസ്ലാമബാദിലെത്തിയ മുഹമ്മദ് ജവാദ് ഷെരീഫ് പാക് വിദേശകാര്യമന്ത്രിയുമായും സേനാമേധാവിയുമായും കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങളെല്ലാം ചർ‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ‍ പാക് നേതാക്കൾ പറഞ്ഞെന്നും റിപ്പോർട്ടുണ്ട്.

You might also like

Most Viewed