അൾ‍ജീരിയയിലെ സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസം പിന്നിടുന്നു


 

അൾ‍ജീരിയയിലെ സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസം പിന്നിടുന്നു. പ്രസിഡണ്ട് ഇലക്ഷൻ‍ മാറ്റിവെക്കണമെന്ന ആവശ്യമുയർ‍ത്തി പ്രതിഷേധക്കാർ‍ പ്രക്ഷോഭം ശക്തമാക്കി.

ജൂലൈ നാലിന് നടക്കാൻ പോകുന്ന ഇലക്ഷൻ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് അൾ‍ജീരിയൻ‍ തലസ്ഥാനത്ത് പ്രതിഷേധിച്ചത്. കൂടാതെ ഇടക്കാല പ്രസിഡണ്ട് അബ്ദുൽ‍ ഖാദർ‍ ഇബ്നു സാലിഹും പ്രധാനമന്ത്രി നൂറുദ്ദീന്‍ ബദ്‍വിയും രാജിവെക്കണമെന്നും പ്രതിഷേധക്കാർ‍ ആവശ്യപ്പെടുന്നുണ്ട്.

മുൻ പ്രസിഡണ്ട് അബ്ദുൽ‍ അസീസ് ബൂത്ത്ഫിലിക്ക രാജിവെച്ച ശേഷമാണ് അബ്ദുൽ‍ ഖാദർ‍ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടത്. ഇലക്ഷൻ നടക്കുന്നതിന് മുന്‍പ് ഇരുവരും രാജി വെച്ച് ഒഴിയണമെന്നാണ് പ്രതിഷേധക്കാർ‍ ആവശ്യപ്പെടുന്നത്.

നിലവിലെ പ്രതിസന്ധിയിൽ‍ നിന്നും രാജ്യം രക്ഷപ്പെടണമെങ്കിൽ‍ എത്രയും പെട്ടെന്ന് ഇലക്ഷൻ നടത്തണമെന്നാണ് സൈനിക മേധാവി ജനറൽ‍ അഹമ്മദ് ഗായിദ് സാലിഹ് പറയുന്നത്. 

You might also like

Most Viewed