ഈജിപ്ത് തടവിലിട്ട അൽ‍ ജസീറ മാധ്യമപ്രവർ‍ത്തകനെ മോചിപ്പിക്കാൻ കോടതിയുത്തരവ്


 

ഈജിപ്ത് തടവിലിട്ട അൽ‍ ജസീറ മാധ്യമപ്രവർ‍ത്തകനായ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാൻ‍ കോടതിയുത്തരവ്. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന വ്യാജവാർ‍ത്ത നൽ‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.

വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ 880 ലേറെ ദിവസങ്ങൾ‍ നീണ്ട തടവിനൊടുവിലാണ് ഹുസൈന്റെ മോചനത്തിന് വഴിയൊരുങ്ങുന്നത്. ഹുസൈന്റെ മോചനം എന്ന് സാധ്യമാകുമെന്നറിയില്ലെന്നും എത്രയും പെട്ടെന്ന് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ഈജിപ്തിൽ‍ ജോലി ചെയ്തിരുന്ന ഹുസൈന്‍ 2013 ൽ‍ അൽ‍ജസീറ ഓഫീസ് അടച്ച് പൂട്ടിയതിനെ തുടർ‍ന്ന് ഖത്തറിലായിരുന്നു. കുടുംബത്തെ സന്ദർ‍ശിക്കാനായി കൈറോയിലെത്തിയ അദ്ദേഹത്തെ 2016 ഡിസംബർ‍ 20−നാണ് അറസ്റ്റ് ചെയ്തത്. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹുസൈനെ 15 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ ആഭ്യന്തരകാര്യങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുക വഴി രാജ്യസുരക്ഷക്ക് ഭീഷണിയായെന്ന കാണിച്ച് രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. 

You might also like

Most Viewed