ജൂലിയൻ അസാൻജെയ്ക്ക് 175 വർ‍ഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും


അമേരിക്കയുടെ തന്ത്രപ്രധാന വിവരങ്ങൾ‍ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്സ് സ്ഥാപകനായ‍ ജൂലിയൻ അസാൻജെ പതിറ്റാണ്ടുകളോളം ജയിൽ‍ കഴിയേണ്ടി വരും. അഫ്ഗാനിസ്ഥാൻ‍, ഇറാഖ് യുദ്ധങ്ങളെ സംബന്ധിച്ച രഹസ്യ നയതന്ത്ര രേഖകളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചതെന്ന് പ്രോസിക്യൂട്ടർ‍മാർ‍ പറഞ്ഞു.

17 അധിക കുറ്റങ്ങൾ‍ കൂടി അസാൻജെക്ക് മേൽ‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ‍മാർ‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ലണ്ടനിലെ ഇക്വഡോർ‍ എംബസിയിൽ‍ നിന്ന് അസാൻജെ അറസ്റ്റിലായത്. അതിന് ശേഷവും പെന്റഗണിലെ ഒരു രഹസ്യ കന്പ്യൂട്ടർ‍ ശൃംഖലയിൽ‍ നിന്ന് വിവരങ്ങൾ‍ ചോർ‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. ‘അസാൻജെയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്ക് ഗുരുതര പ്രഹരമേൽ‍പ്പിച്ചെന്നും, അത് ദേശവിരുദ്ധർ‍ക്ക് കരുത്തായി മാറിയെന്നും’ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ‍ പറഞ്ഞു. ഇതോടെയാണ് അസാൻജെ 175 വർ‍ഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന റിപ്പോർ‍ട്ടുകൾ‍ പുറത്തുവരുന്നത്. അതേസമയം, മാധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് നടപടിയെന്ന് കാണിച്ച് നിരവധി പേരാണ് അസാൻജെക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്. പൊതുതാൽ‍പര്യം പരിഗണിച്ച് വിവരങ്ങൾ‍ പുറത്തുവിടുന്ന മാധ്യമപ്രവർ‍ത്തകർ‍ക്ക് ഭീഷണിയാണ് ഇതെന്ന് പത്രസ്വാതന്ത്രത്തിന് വേണ്ടി പ്രവർ‍ത്തിക്കുന്ന റിപ്പോർ‍ട്ടേഴ്സ് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed