ഇറാഖ് കോടതി ഐഎസിൽ ചേർന്നതിന് മൂന്നു ഫ്രഞ്ച് പൗരന്മാർക്ക് വധശിക്ഷ വിധിച്ചു


 

ഭീകരസംഘടനയായ ഇസ്ലാമിക് േസ്റ്ററ്റിൽ ചേർന്നതിന് മൂന്നു ഫ്രഞ്ച് പൗരന്മാർക്ക് വധശിക്ഷ വിധിച്ചു. സിറിയയിൽ വച്ച് പിടിയിലായ കെവിൻ ഗോനോട്ട്, ലിയോനാർഡ് ലോപസ്, സലിം മാച്ചു എന്നിവർക്കാണ് വധശിക്ഷ. ബാഗ്ദാദിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവർ ഐഎസിൽ ചേർന്നതിനും ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി.

You might also like

Most Viewed