ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം നിസാരമെന്നു ട്രംപ്


 

ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളുടെ പ്രാധാന്യം ലഘൂകരിച്ചു കാട്ടി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അതെല്ലാം ചെറിയ ആയുധങ്ങളായിരുന്നുവെന്ന് ജപ്പാനിൽ പര്യടനം നടത്തുന്ന ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ യുഎൻ ഉപരോധത്തിന്‍റെ ലംഘനമാണെന്ന് അിേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. 

ഉത്തരകൊറിയയുടെ നടപടി തന്‍റെ ചില ആൾക്കാരെ അസ്വസ്ഥമാക്കിയുണ്ടെന്നും എന്നാൽ തനിക്കു പ്രശ്നമൊന്നുമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കി. തനിക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന വിശ്വാസമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജപ്പാനും അേമരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ അസമത്വം ഉണ്ടെന്നും ഇതു പരിഹരിക്കാനുള്ള ഉടന്പടി വേണമെന്നും ട്രംപ് പറഞ്ഞു

You might also like

Most Viewed