പാക് സര്‍ക്കാരിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ 'പൂച്ചയുടെ ഫില്‍റ്റര്‍ വൈറൽ


ഇസ്ലാമബാദ്: സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങ് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ലൈവ് വീഡിയോ പണി തരും എന്നതിന്റെ ഉത്തമ മാതൃകയാണ് പാകിസ്താനിലെ ഒരു പ്രാദേശിക ഭരണകൂടത്തിന് പറ്റിയ അബദം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീഖ് ഇ ഇൻസാഫിന്റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാർട്ടി ഫെയ്സ്ബുക്ക് പേജിൽ ലൈവിട്ടത്. ഇതിനിടെ ഫെയ്സ് ബുക്ക് ലൈവിലെ പൂച്ചയുടെ ഫിൽറ്റർ അബദ്ധത്തിൽ ആക്റ്റിവേറ്റായി. ഇതോടെ യോഗത്തിലെ മുഖ്യ വ്യക്തിത്വങ്ങളുടെ തലയിൽ പിങ്ക് നിറത്തിലുള്ള പൂച്ചച്ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് ജനം ഏറ്റെടുത്തു. അതോടെ മൊത്തം ചിരിയായി.
വീഡിയോ കണ്ടു നിന്നവരുടെ കമന്റ് കണ്ടപ്പോഴാണ് വീഡിയോ കൈകാര്യം ചെയ്തയാൾക്ക് സംഗതി പിടികിട്ടിയത്. ഉടൻ തന്നെ ഫിൽറ്റർ ഓഫ് ചെയ്തു. എന്നാൽ അപ്പോഴേക്കും സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ വൈറലായി മാറിയിരുന്നു. സ്ക്രീൻ ഷോട്ടുകൾ വൈറലായതോടെ സംഗതി പ്രധാനമന്ത്രി ഇമ്രാൻഖാനെതിരായ രാഷ്ട്രീയ പരിഹാസമായും ആഘോഷിക്കപ്പെട്ടു.

You might also like

Most Viewed