“ഞാൻ തോറ്റാൽ വൻ പ്രശ്നം രാജ്യത്തിനുണ്ടാകും” അമേരിക്കക്കാർ‍ക്ക് മുന്നറിയിപ്പുമായി ട്രംപ്


വാഷിംഗ്ടൺ‍: വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ‍ തനിക്ക് പകരം മറ്റാരെയെങ്കിലും തെരഞ്ഞെടുത്താൽ‍ രാജ്യത്തെ ഓഹരി വിപണിയിൽ‍ ചരിത്ര തകർ‍ച്ചയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാൾ‍ഡ് ട്രംപ്. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽ‍കിയത്. ട്വിറ്ററിൽ‍ 61 ദശലക്ഷം അംഗങ്ങളാണ് ട്രംപിനെ പിന്തുടരുന്നത്. ഇവരെ അഭിസംബോധന ചെയ്താണ് ട്രംപ് ട്വിറ്റ് ചെയ്തത്. 

‘ഞാനല്ലാതെ മറ്റാരെങ്കിലും അധികാരത്തിലേറിയാൽ‍, മുന്‍പെരിക്കലും കാണാത്ത തരത്തിലുളള വിപണി തകർ‍ച്ചയുണ്ടാകും’ ഇതായിരുന്നു ട്രംപിന്‍റെ ട്വിറ്റിന്‍റെ ഉളളടക്കം. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു വർ‍ഷമാണ് ശേഷിക്കുന്നത്.  തെരഞ്ഞെടുപ്പ് പ്രചാരണപ്രവർ‍ത്തനങ്ങൾ‍ ചൊവ്വാഴ്ച ഓർ‍ലാന്‍ഡിൽ‍ ഔദ്യോഗികമായി തുടങ്ങാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം. ഭരണത്തുടർ‍ച്ച പ്രതീക്ഷിച്ച് മത്സരിക്കാനിരിക്കുന്ന ട്രംപ് ജയിക്കാനായി ഏത് തരത്തിലുളള പ്രചാരണ പരിപാടിയാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നതിന്‍റെ സൂചന നൽ‍കുന്നതാണ് അദ്ദേഹത്തിന്‍റെ ട്വിറ്റർ‍ പ്രതികരണം.

You might also like

Most Viewed