സ്റ്റെഫാനി ഗ്രിഷാമിനെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചു


വാഷിംഗ്ടൺ: സ്റ്റെഫാനി ഗ്രിഷാമിനെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചു.യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപാണ് സ്റ്റെഫാനി ഗ്രിഷാമിനെനിയമിച്ചത്. സാറാ സാൻഡേഴ്സ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം.നിലവിൽ മെലാനിയ ട്രംപിന്‍റെ വക്താവായി പ്രവർത്തിച്ചു വരികയായിരുന്നു സ്റ്റെഫാനി. മെലാനിയ ട്രംപ് തന്നെയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി സ്റ്റെഫാനിയെ നിയമിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

You might also like

Most Viewed