വാഷിങ്ടണില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളംകയറി


വാഷിംഗ്ടണ്‍: കനത്ത മഴയെതുടർന്നു യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വെള്ളം കയറി. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണു വെള്ളം കയറിയത്. കോണ്‍സ്റ്റിറ്റ്യൂഷൻ അവന്യുവിന്‍റെ ചില ഭാഗങ്ങൾ അടച്ചിടേണ്ടിവന്നു.പലയിടത്തും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. വാഷിംഗ്ടണിലെ റെയിൽ, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരം തടസപ്പെട്ടു. നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പോടോമാക് നദി കരകവിഞ്ഞു.

 

article-image

ഒരുദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറിൽ പെയ്തതായി അമേരിക്കൻ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ട്.വെള്ളക്കെട്ടിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. വൈദ്യുതി വിതരണത്തെയും ട്രെയിൻ സർവീസുകളെയും മഴ പ്രതികൂലമായി ബാധിച്ചു. 

You might also like

Most Viewed