കുറ്റവാളി കൈമാറ്റ ബിൽ പരാജയമാണെന്നു സമ്മതിച്ച് ഹോങ്കോങ് ഭരണാധികാരി


ഹോങ്കോങ്: കുറ്റം ചെയ്തവരെ വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറാന്‍ അനുവദിക്കുന്ന ബില്‍ പൂര്‍ണ പരാജയമാണെന്നു സമ്മതിച്ച് ഹോങ്കോങ് ഭരണാധികാരി കാരി ലാം. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അതിശക്തമായ ചൈനീസ് വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നതിനിടെയാണ് കാരി ലാമിന്റെ പ്രസ്താവന. ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ സര്‍ക്കാര്‍ വീണ്ടും ബില്‍ കൊണ്ടുവരുമെന്നു പരക്കെ ആശങ്കയുണ്ട്. എന്നാല്‍ അത്തരം പദ്ധതിയില്ലെന്നും ബില്‍ 'മരിച്ചു'വെന്നും കാരി ലാം പറഞ്ഞു. 

കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനു ചൈനയ്ക്കു കൈമാറുന്നതിനുള്ള നിയമനിര്‍മാണ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുവാക്കളും വിദ്യാര്‍ഥികളും തെരുവില്‍ ഇറങ്ങിയത്. ബില്‍ മാറ്റിവച്ചെന്ന പ്രഖ്യാപനത്തില്‍ പ്രക്ഷോഭകര്‍ തൃപ്തരായിരുന്നില്ല. ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നുണ്ട്.

You might also like

Most Viewed