പാകിസ്താനില്‍ ചാനല്‍ അവതാരകന്‍ വെടിയേറ്റു മരിച്ച നിലയിൽ


കറാച്ചി: പാകിസ്താനിലെ ബോള്‍ ന്യൂസ് ചാനല്‍ അവതാരകന്‍ വെടിയേറ്റു മരിച്ച നിലയിൽ. മരീദ് അബ്ബാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും കൊല്ലപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കറാച്ചിയിലെ ഖയാബാന്‍ ഇ ബുക്രി മേഖലയിലാണ് സംഭവം.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മുരീദിന് വെടിയേറ്റതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതായി പോലീസ് പറയുന്നു.

മുരീദിന്റെ നെഞ്ചിലും വയറിലുമായി നിരവധി വെടിയുണ്ടകള്‍ തറച്ചുകയറിയിരുന്നു. മുരീദിന്റെ സുഹൃത്ത് കൈസര്‍ ഹയാതിനെ വെടിയേറ്റ നിലയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു. കൊലയാളികളെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

You might also like

Most Viewed