വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു


ന്യുജേഴ്സി: രണ്ട് പതിറ്റാണ്ടോളമായി വ്യത്യസ്തമായി വാർത്താവതരണ  ശൈലികൊണ്ടു   മലയാള ദൃശ്യമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ വേണു ബാലകൃഷ്ണൻ  ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററാണ് വേണു. 
മലയാളം വീക്കിലി സബ് എഡിറ്ററായി മാധ്യമരംഗത്ത് തുടക്കം. തുടർന്ന് എട്ട് വർഷത്തോളം ഏഷ്യാനെറ്റിൽ ന്യൂസ് അവർ അവതാരകനായി തിളങ്ങി. റിപ്പോർട്ടർ ടി.വി യിലും ,മനോരമ ന്യൂസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'കാണാതായവരുടെ മനഃശാസ്ത്രം' വേണുവിന്റെ ആദ്യ കഥാസമാഹാരമാണ്.
കേരള ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ   കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കും  . 2019 ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ദേശീയ കോൺഫറൻസ് നടക്കുന്നത്.
ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ കെ.ടി ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോൾ തവനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. "മുഖ്യധാര" ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്."ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം" ആണ് ആദ്യകൃതി.  "മലബാർ കലാപം; ഒരു പുനർവായന" എന്ന കൃതിയും രചിച്ചിട്ടുണ്ട്.

 

You might also like

Most Viewed