ദാവൂദി ഇബ്രാഹിമിന്റെ സഹോദര പുത്രൻ അറസ്റ്റിൽ


മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കമ്പനിക്കെതിരെ പിടിമുറുക്കി മുംബൈ പോലീസ് ദാവൂദിന്റെ സഹോദരപുത്രനെയും 'ഡി' കമ്പനിയുടെ ഹവാല ഇടപാടുകാരനേയും അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു.  ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്വാനെ രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പൊലീസ് കുടുക്കിയത്. ‘ഡി’ കമ്പനിയുടെ കണ്ണികൾക്കായി പൊലീസ് വല വിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്വാൻ. ഇന്നലെ രാത്രി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കേസുകളുണ്ട്.

You might also like

Most Viewed