വിമാനത്തില്‍ നിന്നു വീണ് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം


മില്‍ട്ടന്‍ കീന്‍സ് : കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്ന് വീണു മരിച്ചു. ബ്രിട്ടണിലെ മില്‍ട്ടന്‍ കീന്‍സില്‍ നിന്നുള്ള 19 കാരിയായ അലാന കട്ട്‌ലാന്‍ഡ് ആണ് മഡഗാസ്‌കറില്‍ വിമാനത്തില്‍ നിന്ന് വീണു മരിച്ചത്.
കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള റോബിന്‍സന്‍ കോളജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു അലാന. അപൂര്‍വ ഇനം ഞണ്ടുകളെ കുറിച്ച് പഠിക്കാനാണ് അലാന മഡഗാസ്‌കറിലേയ്ക്ക് പോയത്. വടക്കുകിഴക്കന്‍ ഗ്രാമപ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിന് മുകളില്‍ വച്ച് സെസ്‌ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണായിരുന്നു മരണം.
അതേസമയം, ഉദ്ദേശിച്ച തരത്തില്‍ ഗവേഷണം നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി വിമാനത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മികച്ച അറിവുകളും അനുഭവങ്ങളും നേടാന്‍ എത്ര സാഹസികതയ്ക്കും തയ്യാറായിരുന്നു അലാന. പ്രകൃതിശാസ്ത്ര പഠനത്തില്‍ അതീവ തത്പരയായിരുന്ന അലാന മഡഗാസ്‌കറിലേയ്ക്ക് ഇന്റേണ്‍ഷിപ്പ് ആവശ്യത്തിന് പോകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശത്തിലുമായിരുന്നു.

You might also like

Most Viewed