ടെക്‌സാസിലെ വാള്‍മാര്‍ട്ട് വെടിവയ്പ്പിൽ 20 പേര്‍ കൊല്ലപ്പെട്ടു:26 പേര്‍ക്ക് പരിക്ക്


ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലെ വാള്‍മാര്‍ട്ടില്‍ ആയുദ്ധധാരി നടത്തിയ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ  വാള്‍മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസുകാരനാണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.എൽ പാസോ നഗരത്തിലെ ഷോപ്പിംഗ് സെന്‍ററിനു സമീപമുള്ള സ്റ്റോറിലാണ് സംഭവം. സ്റ്റോറിലെത്തിയ തോക്കുധാരി ആളുകൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കുട്ടികളടക്കം നിരവധി പേർ കടയിലുണ്ടായിരുന്നു. 

article-image

യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ക്ക് അകലെയാണ് കൂട്ടക്കുരുതി നടന്ന വാള്‍മാര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആക്രമണം നടത്തിയ 21 കാരന്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഡാലസിന് സമീപമുള്ള അലെന്‍ സ്വദേശിയാണ് ഇയാള്‍. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമെന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഡാളസ് സ്വദേശിയായ പാട്രിക് ക്രൂസിയൻ എന്നയാളാണ് അക്രമി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണത്തിന്‍റെ കാരണം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അക്രമിയുടെ ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ തോക്കുമേന്തി ഇയര്‍ പ്രൊടെക്ടറുമായി ടീ ഷര്‍ട്ട് ധരിച്ച അക്രമിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ വെടിവയ്ക്കുന്നതിന്റെയും പിന്നാലെ ആളുകള്‍ ഭയ ന്ന് പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
പ്രാദേശിക സമയം രാവിലെ 10.39ഓടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ 1000ത്തിനും 3000ത്തിനും ഇടയില്‍ ആളുകളുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 
യുഎസില്‍ ഒരാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കാലിഫോര്‍ണിയയില്‍ ഫൂഡ് ഫെസ്റ്റിനിടെ ആയുദ്ധധാരിയായ കൗമാരക്കാരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

You might also like

Most Viewed