കരഞ്ഞുവിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല: പോലീസ് അനാസ്ഥയുടെ ഇര അലക്‌സാൻഡ്ര: ജനരോഷം ഇരന്പി


കറസാല്‍: കൊല്ലപ്പെടുന്നതിന് ഒരു നിമിഷം മുമ്പ് പോലും അവള്‍ എമര്‍ജന്‍സി നമ്പറില്‍ പൊലീസിനോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും 19 മണിക്കൂറൂകള്‍ക്കൊടുവിലാണ് അലക്സാന്‍ഡ്ര മക്കസാനു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്താന്‍ പൊലീസ് ശ്രമിച്ചത്. റൊമാനിയയുടെ 'നിര്‍ഭയ'യായ അലക്സാന്‍ഡ്രയെന്ന പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനത്തിന്‍റെയും തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെയും പൊലീസിന്‍റെ അനാസ്ഥയുടെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നതോടെ അവള്‍ക്കായി കത്തുകയാണ് റൊമാനിയ. 

article-image
അലക്സാന്‍ഡ്ര
 
ദയവു ചെയ്ത് അൽപസമയം കൂടി ഈ ഫോണിൽ എനിക്കൊപ്പമൊന്നു നിൽക്കൂ...വല്ലാതെ പേടിയാകുന്നു...’ തെക്കു പടിഞ്ഞാറൻ റുമേനിയയിലെ കറസാൽ നഗരത്തിലുള്ള പൊലീസിന്റെ എമർജൻസി നമ്പറിലേക്കായിരുന്നു ആ ഫോൺ. അങ്ങേത്തലയ്ക്കൽ പരിഭ്രാന്തിയോടെ നിലവിളിച്ചു കൊണ്ടിരുന്നത് അലെക്സാന്ദ്ര എന്ന പതിനഞ്ചുകാരി. ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കോൾ സെന്ററിലേക്ക് ആ പെൺകുട്ടി വിളിച്ചത് മൂന്നു തവണ. തന്നെ ആരോ തട്ടിക്കൊണ്ടു വന്നതാണെന്നും അയാൾ തല്ലിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും അവൾ പറഞ്ഞു കൊണ്ടേയിരുന്നു. 
പൊലീസ് എപ്പോൾ വരുമെന്നും ഭീതിയോടെ അന്വേഷിച്ചു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പൊലീസുകാരൻ പറഞ്ഞു– ‘ഇതെന്തൊരു ശല്യമാണ്. ഇങ്ങനെ വിളിക്കാതിരിക്കൂ. ഞങ്ങൾക്കു നിങ്ങളുടെ ഫോൺ മാത്രമല്ല സ്വീകരിക്കാനുള്ളത്. ലൈൻ ബിസിയാക്കാതിരിക്കൂ...’ എന്നായിരുന്നു. ‘അയാൾ വരുന്നു, അയാൾ വരുന്നു...’ എന്ന അവസാന വാക്കുകളോടെ ആ പെൺകുട്ടിയുടെ ഫോൺകോൾ അവസാനിച്ചു.

article-image
അലെക്സാന്ദ്രയെ കൊലപ്പെടുത്തിയ ഗ്യോർഘെയുടെ വീട്. ഇൻസെറ്റിൽ ഗ്യോർഘെ. ...
 
പതിനഞ്ചുകാരിയായ അലക്സാന്‍ഡ്രയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ചുട്ടുകൊല്ലുകയായിരുന്നു. 
കറസാലിലെ ഒരു വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു അലെക്സാന്ദ്രയുടെ ഫോൺ സന്ദേശം. പക്ഷേ പൊലീസിന് ഫോണ്‍ വന്നതെവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. മേഖലയിലെ മൂന്നു വീടുകൾ പരിശോധിച്ചാണ് അലെക്സാന്ദ്ര ഫോണ്‍ വിളിച്ച വീടു തിരിച്ചറിഞ്ഞത്. അവിടെ കയറാനായി സേർച്ച് വാറന്റിനു വേണ്ടിയും പൊലീസ് കാത്തിരുന്നു. പക്ഷേ അകത്തെത്തിയ അവർക്ക് ആകെ കണ്ടെത്താനായതു നിലത്തു ചിതറിക്കിടന്ന ചോരയും ഏതാനും എല്ലിൻ കഷണങ്ങളും മാത്രം. ഗ്യോർഘെ ഡീൻക (65) എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. അലെക്സാന്ദ്രയെ താൻ കൊലപ്പെടുത്തിയതായി അയാൾ പറയുകയും ചെയ്തു.

You might also like

Most Viewed