പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു


ജറുസലം: പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിൽ സൈനിക നടപടി ആവശ്യമായി വന്നാൽ അതിനു മടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ യുദ്ധക്കൊതിയന്മാരല്ല. എന്നാൽ, ആവശ്യമായി വന്നാൽ ഏത് നീക്കത്തിനും സജ്ജവുമാണ്- നെതന്യാഹു വ്യക്തമാക്കി. ടൈംസ് ഓഫ് ഇസ്രയേൽ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഗാസയിൽ സൈനിക നടപടികൾക്ക് മുതിരാത്തത് എന്ന വിമർശനങ്ങളെയും നെതന്യാഹു തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അറിയാവുന്നവർക്ക് എന്‍റെ നടപടികൾ സംബന്ധിച്ചും വ്യക്തമായി അറിയാം. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കിയല്ല താൻ ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടുള്ളതും ഇനി എടുക്കാൻ പോകുന്നതും നെതന്യാഹു വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ നിന്നുണ്ടായ മിസൈൽ‌ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകൾ. ശനിയാഴ്ച ഉണ്ടായ മിസൈൽ‌ ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നെങ്കിലും ആളുകൾക്ക് പരിക്കേറ്റിരുന്നില്ല.

You might also like

Most Viewed