കശ്മീരില്‍ മധ്യസ്ഥതയ്ക്കു തയാറെന്ന് ഡോണൾഡ് ട്രംപ്


വാഷിങ്ടൻ∙ കശ്മീരില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. കശ്മീര്‍ സങ്കീര്‍ണമായ വിഷയമാണെന്ന് ആവര്‍ത്തിച്ച ട്രംപ്, ഇരുപ്രധാനമന്ത്രിമാരോടും താന്‍ ഫോണിലൂടെ സംസാരിച്ചെന്നും അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സഹായിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി.

കശ്മീര്‍ ആഭ്യന്തവിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന എന്നതും നിര്‍ണമായകമാണ്. ജി7 ഉച്ചകോടിക്കായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
ഒസാക്കയിൽവച്ച് കശ്മീർ പ്രശ്നത്തിനു മധ്യസ്ഥനാവാൻ താൽപര്യമുണ്ടോയെന്നു മോദി തന്നോടു ചോദിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അങ്ങനെയൊരു പരാമർശമുണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ, കശ്മീർ പ്രശ്നത്തെ ഉഭയകക്ഷി വിഷയമായി തന്നെയാണു തങ്ങൾ കാണുന്നതെന്നും പരിഹാരത്തിനു സഹായിക്കാൻ തയാറാണെന്നും യുഎസ് വിദേശകാര്യ വകുപ്പ് നിലപാടു തിരുത്തി.

You might also like

Most Viewed