ബ്രെക്സിറ്റ് കരാർ പുതുക്കിയെഴുതണം: ബോറിസ് ജോൺസൻ


ലണ്ടൻ: അയർലൻഡ് അതിർത്തി സംബന്ധിച്ച ‘ബാക്ക്സ്റ്റോപ്’ നിർദ്ദേശം റദ്ദാക്കി ഒക്ടോബർ 31നു മുൻപു ബ്രെക്സിറ്റ് കരാർ പുതുക്കിയെഴുതണമെന്നു യൂറോപ്യൻ യൂണിയനോട് (ഇയു) ബോറിസ് ജോൺസൻ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടുസ്കിനെഴുതിയ കത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അന്ത്യശാസനം. കരാറില്ലാതെ ഇയു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണു താൽപര്യമെന്നു ജോൺസൻ വ്യക്തമാക്കി.  
ഇതേസമയം, നിയമപരമായി പ്രായോഗികമായ ബദൽ നിർദേശങ്ങളൊന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കത്തിലില്ലെന്നായിരുന്നു യൂറോപ്യൻ കമ്മിഷൻ വക്താവിന്റെ പ്രതികരണം.

You might also like

Most Viewed