പാ​കി​സ്ഥാ​നെ ക​രി​ന്പ​ട്ടി​ക​യി​ൽപെ​ടു​ത്തി എ​ഫ്.എ.​ടി​.എ​ഫ്


ന്യൂഡൽഹി: പാകിസ്ഥാനെ കരിന്പട്ടികയിൽ പെടുത്തി സാന്പത്തിക സംഘടനയായ ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ.്എ.ടി.എഫ്). ആഗോളമാനദണ്ഡങ്ങൽ പാലിക്കാത്തതിന്‍റെ പേരിലാണ് എഫ്.എടിഎഫിന്‍റെ ഏഷ്യ−പസഫിക് ഡിവിഷൻ‌ നടപടി.  ഭീകരർക്ക് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കണമെന്ന് എഫ.്എ.ടി.എഫ് ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

ഒക്ടോബറോടുകൂടി യു.എൻ‍ നിർ‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികൾ‍ നടപ്പിലാക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കരിന്പട്ടികയിൽ‍ ഉൾ‍പ്പെട്ടാൽ‍ പാകിസ്ഥാന് അന്താരാഷ്ട്ര സാന്പത്തിക ഉപരോധങ്ങൾ‍ അടക്കം നേരിടേണ്ടി വരും. ആഗോള സമിതിയിൽ‍ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്.

You might also like

Most Viewed