ഫിദൽ‍ കാസ്ട്രോ വളർ‍ത്തിയിരുന്ന മുതല വയോധികനെ ആക്രമിച്ചു


സ്റ്റോക്ഹോം: ക്യൂബൻ വിപ്ലവ നായകൻ ഫിദൽ‍ കാസ്ട്രോ വളർ‍ത്തിയിരുന്ന മുതലയുടെ ആക്രമണത്തിൽ‍ വയോധികന് പരിക്ക്. സ്വീഡനിലെ സ്റ്റോക്ഹോമിൽ‍ സ്കാൻസെൻ അക്വേറിയത്തിൽ‍ നടന്ന പാർ‍ട്ടിക്കിടെയാണ് 70കാരനെ മുതല ആക്രമിച്ചത്. സുരക്ഷ ഗ്ലാസിന്‍റെ അപ്പുറത്ത് കൈയ്യിട്ടതാണ് മുതല ആക്രമിക്കാൻ കാരണമെന്ന് പോലീസ് അധികൃതർ‍ പറഞ്ഞു.

പാർ‍ട്ടിക്കിടെ ഇയാൾ‍ മുതലയെ പാർ‍പ്പിച്ച ചില്ലുകൂട്ടിന്മേൽ‍ ചാരി നിന്ന് സംസാരിക്കുകയായിരുന്നു. അറിയാതെ ഒരുകൈ കൂടിനുള്ളിലിട്ട സമയം മുതല കടിക്കുകയായിരുന്നു. പാർ‍ട്ടിക്കെത്തിയവർ‍ പണിപ്പെട്ടാണ് മുതലയെ വേർ‍പ്പെടുത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു.  

സ്കാൻസെൻ അക്വേറിയത്തിൽ‍ കാസ്ട്രോ, ഹില്ലരി എന്ന പേരുള്ള രണ്ട് ക്യൂബൻ മുതലകളെയാണ് വളർ‍ത്തുന്നത്. ക്യൂബൻ നേതാവായിരുന്ന ഫിദൽ‍ കാസ്ട്രോ വളർ‍ത്തിയവയായിരുന്നു ഇത്. 1970ൽ‍ അദ്ദേഹം റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് വ്ളാദ്മിർ‍ ഷാറ്റലോവിന് സമ്മാനമായി നൽ‍കി. മോസ്കോ മൃഗശാലയിൽ‍നിന്ന് 1981ലാണ് മുതലകളെ സ്വീഡനിലേക്കെത്തിക്കുന്നത്. ഏറ്റവും ആക്രമണകാരികളായവയാണ് ക്യൂബൻ മുതലകൾ‍. 

You might also like

Most Viewed