പാകിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവ് ബി.എം കുട്ടി അന്തരിച്ചു


കറാച്ചി: പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ ഏക മലയാളിയും പാക്കിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായ ബി.എം.കുട്ടി (ബിയ്യാത്തുൾ മൊഹിയുദ്ദീൻ കുട്ടി) അന്തരിച്ചു. 89 വയസ്സായിരുന്നു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് നാലോടെ കറാച്ചിയിൽ. 

മലപ്പുറത്തെ തിരൂരിൽ നിന്നു കുടിയേറി പാക്കിസ്‌ഥാൻ രാഷ്‌ട്രീയത്തിലെ മുൻനിരക്കാരിലൊരാളായി മാറിയ നേതാവാണ് ബി.എം. കുട്ടി. ഇന്ത്യ പാകിസ്ഥാൻ സൗഹൃദത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുവന്ന നേതാവാണ്. പാക്കിസ്ഥാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായ എംആർഡിയുടെ (മൂവ്‌മെന്റ് ഫോർ റെസ്‌റ്റോറേഷൻ ഓഫ് ഡെമോക്രസി) നായകനുമായിരുന്നു.

പാകിസ്ഥാൻ ഇന്ത്യാ പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസി എന്ന പേരിലും പ്രവർത്തനങ്ങൾ നടത്തി. പരേതയായ ബിർജിസ് മൊഹിയുദ്ദീൻ കുട്ടിയാണ് ഭാര്യ. മക്കൾ: ജാവൈദ് മൊഹിയുദ്ദീൻ, ഡോ. യാസ്‌മിൻ (ജിദ്ദ), ഷാസിയ.

You might also like

Most Viewed