ഇന്ത്യയുമായി വൻ ആയുധകരാർ ഒപ്പുവയ്ക്കാൻ തയ്യാറെടുത്ത് റഷ്യ


മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്പോൾ ഇന്ത്യയുമായി വൻ ആയുധകരാർ ഒപ്പുവയ്ക്കാൻ തയ്യാറെടുത്ത് റഷ്യ. ഈ കരാറിലൂടെ വൻ ആയുധ ശേഖരമാണ് ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നത് എന്നാണ് അനുമാനം. ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തുന്ന പടക്കോപ്പുകളിൽ മുന്നിൽ നിൽക്കുന്നത് റഷ്യൻ ടി 14 അർമാറ്റ കവചിത ടാങ്കാണ്. പ്രത്യേക പോരാട്ടത്തിനുള്ള ഗണ്ണുകളും, കവചവും, മറ്റ് സംവിധാനങ്ങളും ഈ ടാങ്കുകളിൽ ഉണ്ട്. 4.5 ബില്ല്യൺ ഡോളറിന്റെ കരാറാണിത്. ഇന്ത്യ പഴയ ടി 72 മെയിൻ ബാറ്റിൽ ടാങ്കുകൾക്ക് പകരമായാണ് ഇന്ത്യ ഈ റഷ്യൻ ടാങ്കുകൾ വാങ്ങുന്നത്. ഇതിനൊപ്പം തന്നെ റഷ്യയിൽ നിന്നുതന്നെ വാങ്ങിയ ഇന്ത്യയുടെ ഇൻഫന്ററി കോംബാറ്റ് വെഹിക്കിളുകളും ഇന്ത്യ വച്ചുമാറും. ലോകത്തിൽ ഏറ്റവും കൂടുതൽ റഷ്യൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യൻ സൈന്യമാണ്. 

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ റഷ്യൻ പങ്കാളിത്തത്തോടെ ഇന്ത്യയിൽ തന്നെ ഉപകരണങ്ങൾ നിർമ്മിക്കണം എന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ആഗ്രഹം. ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ തമ്മിൽ കരാറുകൾ ഒപ്പിടണം എന്നായിരുന്നു റഷ്യ ആഗ്രഹിച്ചത്. റഷ്യയുമായുള്ള ഈ കരാർ ഇന്ത്യ ഗൗരവമായി തന്നെ പരിഗണിക്കുകയാണ്. കരാർ സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധികൾ അടുത്തിടെ റഷ്യ സന്ദർശിച്ചിരുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിൽ 100 ടി 14 അർമാറ്റ ടാങ്കുകൾ ഇന്ത്യയിലേക്കെത്തുമെന്നാണ് സൂചന. അഞ്ചാമത് ഈേസ്റ്റൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനും, ഇരുപതാമത് ജൂബിലി നയതന്ത്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലേക്ക് എത്തുന്നത്.

You might also like

Most Viewed