യുഎസിൽ കാർ അപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു


സൗത്ത് ഫ്ലോറിഡ: ഒരു കുടുംബത്തിലെ മൂന്നു പേർ കാർ തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായിയുടെ മകൻ ബോബി മാത്യു (46) , ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണു മരിച്ചത്. കോതമംഗലം എം.എ.കോളജ് സുവോളജി വിഭാഗം ഹെഡ് ആയിരുന്നു മരണമടഞ്ഞ ബോബിയുടെ പിതാവ് എം. പി. മത്തായി. ഡാലസിൽ ഐടി എഞ്ചിനീയറായ ബോബി മാത്യുവിനെ ഫോർട്ട്‌ലോഡർ ഡെയ്ൽ എയർപോർട്ടിൽ വിടാൻ പോകുകയായിരുന്നു. ഇവർ യാത്ര ചെയ്തിരുന്ന കാർ റോഡിൽ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ഫ്ലോറിഡ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ബാബു (ഷിക്കാഗോ), ബീബ (ഡാലസ്) എന്നിവർ ബോബിയുടെ സഹോദരങ്ങൾ ആണ്.

You might also like

Most Viewed