സിംബാബ്‌വേ മുന്‍ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ അന്തരിച്ചു


ജോഹന്നാസ്ബെർഗ്: സിംബാബ്വേ മുൻ പ്രസിഡണ്ട് റോബർട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപുരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനൊടുവിൽ 2017 നവംബറിലാണ് മുഗാബെ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടർന്നുള്ള രോഗങ്ങൾ മൂലം ഏപ്രിൽ മാസംമുതൽ അദ്ദേഹം സിംഗപുരിൽ ചികിത്സയിലായിരുന്നു. 1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനായിരുന്ന മുഗാബെ 1980ൽ സിംബാബ്വേയുടെ ആദ്യ പ്രധാനമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായി ആയിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

You might also like

Most Viewed