ഷെറിൻ കൊലക്കേസ് പുനര്‍വിചാരണ വേണമെന്ന വളർത്തച്ഛന്റെ അപ്പീല്‍ കോടതി തള്ളി


ന്യൂയോർക്ക്: ഷെറിൻമാത്യു കൊലക്കേസിൽ പുനർവിചാരണ വേണമെന്ന വളർത്തച്ഛൻ വെസ്ലി മാത്യുസിന്റെ അപ്പീൽ ഡാലസ് കോടതി തള്ളി. വ്യാഴാഴ്ചയാണ് പുനർവിചാരണ വേണമെന്ന വെസ്ലി മാത്യൂസിന്റെ ഹർജി കോടതി പരിഗണിച്ചത്. ഷെറിന്റെ മരണത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിനായി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വെസ്ലി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ കേസിൽ പുനർവിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള വെസ്ലിയുടെ അപ്പീൽ കോടതിതള്ളുകയായിരുന്നു.
മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വർഷത്തിനു ശേഷം മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവൂ എന്നായിരുന്നു കോടതി വിധി.
2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്ന ഷെറിനെ വീട്ടിൽനിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

You might also like

Most Viewed