അദ്ധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധിച്ച് സ്കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍


ലാഹോര്‍: അദ്ധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ശനിയാഴ്ചയാണ് അദ്ധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കൊല്ലപ്പെട്ടത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിനാണ് അദ്ധ്യാപകനായ കമ്രാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തെന്ന് സഹപാഠികളും വീട്ടുകാരും ആരോപിച്ചു. അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. സ്കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. അദ്ധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മുറാദ് റാസ് വീട്ടുകാരെ സന്ദര്‍ശിച്ചു. 

You might also like

Most Viewed