പൈലറ്റുമാരുടെ സമരം:സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ബ്രിട്ടീഷ് എയർവെയ്സ്


ലണ്ടൻ: വേതന വ്യവസ്ഥകൾ സംബന്ധിച്ച് പൈലറ്റുമാർ നടത്തുന്ന സമരത്തേത്തുടർന്ന് സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് ബ്രിട്ടീഷ് എയർവെയ്സ്. മാസങ്ങളായി പൈലറ്റുമാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുകയായിരുന്നുവെന്നും അത് സമരത്തിൽ കലാശിച്ചതിൽ ഖേദിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷനുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും പ്രശ്നങ്ങൾ എത്രയും വേഗതത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് പൈലറ്റുമാർ 48 മണിക്കൂര്‍ സമരം തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. കമ്പനിയുടെ നിരവധി സര്‍വീസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സപ്റ്റംബര്‍ 9,10 ദിവസങ്ങളിലും 27 ാം തീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്‌.

You might also like

Most Viewed