ബ്രെക്സിറ്റ്: ബോറിസിന് തിരിച്ചടി, ആംബർ റുഡും പദവിയൊഴിഞ്ഞു


ലണ്ടൻ: ബ്രെക്സിറ്റിനെ ചൊല്ലി കൺസർവേറ്റിവ് മന്ത്രിസഭയിൽ നിന്ന് രാജി തുടരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ബ്രെക്സിറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് മന്ത്രി ആംബർ റുഡ് ആണ് പദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയിൽ തൊഴിൽ, പെൻഷൻ വകുപ്പാണ് റുഡ് കൈകാര്യം ചെയ്തിരുന്നത്. ബ്രെക്സിറ്റിനായി യൂറോപ്യൻ യൂനിയനുമായി അനുരഞ്ജന ചർച്ചകൾ നടത്തി കരാറിലെത്തുമെന്നത് സർക്കാറിന്‍റെ വാചകക്കസർത്ത് മാത്രമാണെന്ന് റുഡ് പറഞ്ഞു.
 

You might also like

Most Viewed