ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​രാ​ർ; ഇ​ന്ത്യയും യു​എ​സ്സും ധാ​ര​ണയായി


വാഷിംഗ്ടൺ‍: ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും യു.എസ്സും ഒപ്പുവെച്ചു. 50 ലക്ഷം ടൺ‍ എൽ.എൻ.ജി വാങ്ങാൻ പെട്രോനെറ്റും അമേരിക്കൻ കന്പനിയായ ടെല്ലൂറിയനും തമ്മിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ധാരണയായത്. അന്തിമകരാർ 2020 മാർച്ച് 31നകം ഒപ്പുവയ്ക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു.  

അതേസമയം, ഹൂസ്റ്റണിലെ എൻ.ആർ.ജി ഫുട്ബോൾ േസ്റ്റഡിയത്തിൽ ഇന്നു നടക്കുന്ന ഹൗഡി മോദി മെഗാ പരിപാടിയുടെ എല്ലാ ഒരുക്കവും പൂർത്തിയായി. മൂന്നു മണിക്കൂർ ദീർഘിക്കുന്ന പരിപാടിയിൽ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യൻ വംശജർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും വേദി പങ്കിടും.

You might also like

Most Viewed